ഓണത്തിന് നിറച്ചാർത്ത് പകരാൻ ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത്
ഓണക്കനി, നിറപൊലിമ പദ്ധതികൾക്ക് തുടക്കമായി
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണത്തിന് മുന്നോടിയായി നടപ്പിലാക്കുന്ന ഓണക്കനി, നിറ പൊലിമ പദ്ധതികൾക്ക് ചോറ്റാനിക്കര പഞ്ചായത്തിൽ തുടക്കം കുറിച്ചു. വിഷ രഹിത പച്ചക്കറികൾ ലഭ്യമാക്കുന്നതിന് പച്ചക്കറി കൃഷിയും ഓണ പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷി യുമാണ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ജെ എൽ ജി കർഷകർ ആരംഭിച്ചത്.
ചോറ്റാനിക്കര പതിനൊന്നാം വാർഡിൽ 30 സെന്റ് പൂ കൃഷിയും, പച്ചക്കറി കൃഷിയും ആരംഭിച്ചിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ആർ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ കവിത മധു അധ്യക്ഷത വഹിച്ചു.
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി മനോഷ്, ജനപ്രതിനിധികളാ പി.വി പൗലോസ്, പ്രകാശൻ ശ്രീധരൻ, ഇന്ദിരാ ധർമ്മരാജൻ, ലൈജു ജനകൻ, ലേഖ പ്രകാശൻ, കൃഷി ഓഫീസർ മഞ്ജു റോഷ്‌നി, ബ്ലോക്ക് കോർഡിനേറ്റർ ബിപിൻ, സി.ഡി.എസ് , എ.ഡി.എസ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments