Skip to main content

സാർവത്രിക പാലിയേറ്റീവ് കെയർ കേരളത്തിന്റെ ചരിത്രപരമായ ചുവട് - മന്ത്രി വീണാ ജോർജ്

 

 

 സാർവത്രിക പാലിയേറ്റീവ് കെയർ കേരളത്തിന്റെ ചരിത്രപരമായ ചൂടുവയ്പ്പാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. കളമശ്ശേരി രാജഗിരി സ്കൂളിൽ നടന്ന സാർവർത്രിക പാലിയേറ്റീവ് കെയർ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പ്രവർത്തനരേഖ പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി.

 

 സ്വാന്തന പരിചരണത്തിന് ഒരു നയം വേണമെന്ന് രാജ്യത്ത് തന്നെ ആദ്യമായി ചിന്തിച്ച സംസ്ഥാനമാണ് കേരളം. 2008ൽ നയം കൊണ്ടുവന്നു. 2019ൽ പരിഷ്കരിച്ച നയം 2023ല്‍ ഒരു കർമ്മപദ്ധതിയായി രൂപീകരിച്ചു.

ഇതിന്റെ അടിസ്ഥാനമായുള്ള പ്രവർത്തനങ്ങൾക്കാണ് ഇന്നിവിടെ തുടക്കമാകുന്നത്. സ്വാന്തന പരിചരണ രംഗത്ത് സ്വകാര്യമേഖലയിൽ 1500 സാമൂഹിക മാനസിക പിന്തുണ നൽകുന്ന സംഘടനകളും 500 ക്ലിനിക്കൽ സേവനങ്ങൾ നൽകുന്ന സംഘടനകളും പ്രവർത്തിച്ചു വരുന്നുണ്ട്. സർക്കാരിന്റെ 1743 പ്രൈമറി കെയർ സ്ഥാപനങ്ങൾ, 345 സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികൾ വഴിയും പരിചരണം ഉറപ്പുവരുത്തുന്നു. 

 

സാർവത്രിക പാലിയേറ്റീവ് കെയർ പദ്ധതി വഴി സന്നദ്ധരായ കൂടുതൽ സംഘടനകളും വ്യക്തികളും സ്വാന്തന പരിചരണ ശൃംഖലയിൽ കൈകോർക്കുകയാണ്.

 താല്പര്യമുള്ളവർക്ക് ആഴ്ചയിൽ ഒരു മണിക്കൂർ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമാകാം.അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി രജിസ്റ്റർ ചെയ്ത് വ്യക്തികൾക്കും സംഘടനകൾക്കും ഈ ശൃംഖലയുടെ ഭാഗമാകാം. അടുത്തഘട്ടത്തിൽ പൂർണ്ണമായി കിടപ്പിലായ ഒന്നര ലക്ഷം രോഗികൾക്ക് സ്വാന്തന പരിചരണം ഉറപ്പുവരുത്തും. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി ഈ പ്രവർത്തനങ്ങൾ നടപ്പിലാക്കും.

 

മറ്റു രാജ്യങ്ങൾ പോലും ആകാംക്ഷയോടെ നോക്കുന്ന സ്വാന്തന പരിചരണ സംവിധാനമാണ് കേരളത്തിൽ ഉള്ളത്. ലോകാരോഗ്യ സംഘടന പുറത്തിറക്കിയ മാഗസീനിൽ കേരളത്തിന്റെ സ്വാന്തന പരിചരണ രംഗത്തെക്കുറിച്ച് അപൂർവവും മനോഹരവുമാണെന്നാണ് രേഖപ്പെടുത്തിയത്. മറ്റു രാജ്യങ്ങളിൽ രോഗികളിലെ സ്ഥാപനങ്ങളിൽ എത്തിച്ച് സ്വാന്തന പരിചരണം ഉറപ്പാക്കുമ്പോൾ കേരളത്തിന് സാമൂഹ്യ അധിഷ്ഠിതമായ സംവിധാനത്തിലൂടെ കിടപ്പ് രോഗികൾക്ക് വീടുകളിൽ തന്നെ പരിചരണം നൽകാൻ കഴിയുന്നു. സ്വാന്തന പരിചരണം സാമൂഹിക ഉത്തരവാദിത്തമാണ് എന്ന ബോധം കേരളത്തിൽ ഉണ്ട്. എല്ലാവരും സാർവത്രിക പാലിയേറ്റം കെയർ പദ്ധതിയോട് കൈകോർക്കണമെന്നും മന്ത്രി പറഞ്ഞു.

date