Skip to main content
.

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു

 

പത്തൊന്‍പതാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി നിര്‍വഹിച്ചു. ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാമ്പത്തിക സ്ഥിതിവിവരകണക്ക് വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ അജിത്ത് കുമാര്‍ പി.കെ അധ്യക്ഷത വഹിച്ചു.'ദേശീയ സാമ്പിള്‍ സര്‍വേയുടെ 75 വര്‍ഷങ്ങള്‍' എന്ന വിഷയത്തില്‍ റിസര്‍ച്ച് ഓഫീസര്‍ അഞ്ജുമോള്‍ ശശി പ്രമേയാവതരണം നടത്തി. തുടര്‍ന്ന് 'സ്റ്റാറ്റിസ്റ്റിക്സ് ഇന്‍ ദി ഏജ് ഓഫ് എ.ഐ' എന്ന വിഷയത്തില്‍ ഡോ. ജിന്റോ ജേക്കബ് പൊറ്റക്കലിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. 

 

പതിമൂന്നാമത് കാര്‍ഷിക സെന്‍സസ് രണ്ടും മൂന്നും ഘട്ടങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിച്ച ഇന്‍വെസ്റ്റിഗേറ്റര്‍മാര്‍ക്ക് കളക്ടര്‍ മെമന്റോ നല്‍കി ആദരിച്ചു. ജീവനക്കാര്‍ക്കായി ക്വിസ് പരിപാടിയും സംഘടിപ്പിച്ചു.

സ്റ്റാറ്റിസ്റ്റിക്സ് ജില്ലാ ഓഫീസര്‍ ജോര്‍ജ്ജ് ജേക്കബ്, തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ശ്രീലേഖ, ജില്ലാ പ്ലാനിഗ് ഡപ്യൂട്ടി ഡയറക്ടര്‍ സുധേഷ് റ്റി.പി, ഡപ്യൂട്ടി ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ സുനീഷ് എസ്.എ , കോട്ടയം എന്‍.എസ്.ഒ അശ്വതി എ.പി, അഡീഷണല്‍ ജില്ലാ ഓഫീസര്‍ ജയശങ്കര്‍.ബി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

 

ചിത്രം : ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ് ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി നിര്‍വ്വഹിക്കുന്നു

 

date