അഭയകിരണം പദ്ധതി: അപേക്ഷ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പ് മുഖേന അശരണരായ വിധവകള്‍ക്ക് അഭയവും സംരക്ഷണവും നല്‍കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന അഭയകിരണം പദ്ധതിയിലേയ്ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. 50 വയസിനു മുകളില്‍ പ്രായമുള്ളതും പ്രായപൂര്‍ത്തിയായ മക്കള്‍ ഇല്ലാത്തവരും, താമസിക്കുന്നതിന് സ്വന്തമായി ചുറ്റുപാടോ, സൗകര്യമോ ഇല്ലാത്തവരും, ഏതെങ്കിലും ബന്ധുവിന്റെ സംരക്ഷണയില്‍ കഴിയുന്നവരുമായ വിധവകളായ സ്ത്രീകളെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയാണിത്. വിധവകളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല. വിധവ സര്‍വീസ് പെന്‍ഷന്‍ അല്ലെങ്കില്‍ കുടുംബപെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്നവര്‍ ആകരുത്. സംരക്ഷണം നല്‍കുന്ന ബന്ധുവിന്റെയും വിധവയുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് ഉണ്ടായിരിക്കണം. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കായി അതാത് പ്രദേശത്തെ ശിശുവികസന പദ്ധതി ഓഫീസുമായോ, തൊട്ടടുത്തുള്ള അങ്കണവാടിവര്‍ക്കറയോ സമീപിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 2025 ഡിസംബര്‍ 15.
- Log in to post comments