Post Category
ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ഡ്രൈവ്
എംപ്ലോയ്‌മെന്റ് വകുപ്പിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ജില്ലയിലെ അധ്യാപക യോഗ്യതയുള്ള ഭിന്നശേഷി ഉദ്യോഗാര്‍ത്ഥികള്‍ക്കായി രജിസ്‌ട്രേഷന്‍ ഡ്രൈവ് നടത്തുന്നു. ജൂലൈ 8ന് രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ പി.എം.ജി ജംഗ്ഷനിലെ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററിലാണ് ഡ്രൈവ് സംഘടിപ്പിക്കുന്നത്.
യോഗ്യരായ ഭിന്നശേഷി വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുടെ അസ്സല്‍ സഹിതം പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments