Post Category
വായന പക്ഷാചരണം: ക്വിസ് മത്സരം 4ന്
ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് നയിക്കും
വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹൈസ്ക്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജൂലൈ 4ന് രാവിലെ 10ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് മത്സരങ്ങൾ നടത്തുന്നത്. രജിസ്ട്രേഷൻ 9.30ന് ആരംഭിക്കും. ഗ്രാന്റ് മാസ്റ്റർ ജി.എസ് പ്രദീപ് ആണ് ക്വിസ് മാസ്റ്റർ.
വിജയികളാകുന്നവർക്ക് ക്യാഷ് പ്രൈസ്, മൊമന്റോ, സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കും. ജില്ലാ കളക്ടർ അനു കുമാരി സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക്: 0471-2731300.
date
- Log in to post comments