Skip to main content
..

ഡി.ജി.ആര്‍.ഒ യോഗം

ഭക്ഷ്യഭദ്രതാ നിയമം 2013 അനുശാസിക്കുന്ന പ്രകാരമുള്ള വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനംചെയ്യുന്നതിനും വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി   ജില്ലാ പരാതി പരിഹാര ഓഫീസറും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റുമായ   ജി. നിര്‍മല്‍ കുമാറിന്റെ  അദ്ധ്യക്ഷതയില്‍   കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഡി.ജി.ആര്‍.ഒ യോഗം ചേര്‍ന്നു.
ജില്ലയിലെ റേഷന്‍ മണ്ണെണ്ണ വിതരണത്തിന്റെ കാര്യക്ഷമത, ആദിവാസി ഉന്നതികളിലേക്കുള്ള സഞ്ചരിക്കുന്ന റേഷന്‍ കട, ജില്ലാ/ താലൂക്ക് /റേഷന്‍കടതല വിജിലന്‍സ് സമിതികള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത, അംഗന്‍വാടികള്‍ മുഖേന വിതരണം ചെയ്യുന്ന അമൃതം ന്യൂട്രീമിക്സിന്റെ ഗുണനിലവാരം എന്നിവ വിലയിരുത്തി. ഭക്ഷ്യ കമ്മീഷന്‍ അംഗം സബിതാ ബീഗം,  ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ്.ഗോപകുമാര്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
 
 

date