പ്രിൻസിപ്പൽ കൗൺസിലർ അഭിമുഖത്തിനുള്ള യോഗ്യതാ പട്ടിക പ്രസിദ്ധീകരിച്ചു
കേരള ഹൈക്കോടതിയിലെ കുടുംബ കോടതികളിൽ പ്രിൻസിപ്പൽ കൗൺസിലർ തസ്തികയിലേക്കുള്ള നിയമനത്തിനായി ഏപ്രിൽ 27-ന് നടത്തിയ എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ, അഭിമുഖത്തിന് യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. ഹൈക്കോടതിയുടെ ഔദ്യോഗിക റിക്രൂട്ട്‌മെന്റ് പോർട്ടലായ https://hckrecruitment.keralacourts.in സന്ദർശിച്ച് ഉദ്യോഗാർത്ഥികൾക്ക് പട്ടിക പരിശോധിക്കാം. യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് അവരുടെ റിക്രൂട്ട്‌മെന്റ് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെയുള്ള പട്ടിക കാണാനാകും. അഭിമുഖത്തിനുള്ള കോൾ ലെറ്റർ, അഭിമുഖം നടക്കുന്ന തീയതിക്ക് 15 ദിവസം മുമ്പ് അതത് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാക്കും. അഭിമുഖവുമായി ബന്ധപ്പെട്ട കൂടുതൽ നിർദ്ദേശങ്ങളും വിശദാംശങ്ങളും പിന്നീട് പോർട്ടലിൽ പ്രസിദ്ധീകരിക്കും. ഉദ്യോഗാർത്ഥികൾ പോർട്ടൽ സന്ദർശിച്ച് കോൾ ലെറ്റർ സമയബന്ധിതമായി ഡൗൺലോഡ് ചെയ്യണം.
പി.എൻ.എക്സ് 3040/2025
- Log in to post comments