കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും സുസജ്ജം
പ്രവര്‍ത്തനാനുമതി ലഭിച്ചാല്‍ ഉടന്‍ മുളിയാര്‍ എ.ബി.സി സെന്ററില്‍ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ആരംഭിക്കും
മുളിയാര്‍ എ.ബി.സി കേന്ദ്രത്തില്‍ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും സുസജ്ജം. കേന്ദ്രത്തില്‍ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ആരംഭിക്കാന്‍ കാലതാമസം എടുക്കുന്നത് ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ പ്രത്യേക പരിശോധനയും അതിനോടനുബന്ധിച്ച ലഭിക്കേണ്ട അനുമതിയും വൈകുന്നത് മൂലമെന്ന് ജില്ലയുടെ ചാര്‍ജുള്ള മൃഗസംരക്ഷണ ഓഫീസര്‍ പി.കെ മനോജ് കുമാര്‍ പറഞ്ഞു. ജില്ലയിലെ തെരുവുനായ ആക്രമണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവാന്‍ ആരംഭിച്ച എ.ബി.സി കേന്ദ്രം കെട്ടിട നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ തന്നെ ക്ഷേമ ബോര്‍ഡിന്റെ അനുമതിക്കായി അപേക്ഷിച്ചിരുന്നുവെങ്കിലും ഇതുവരെയായി പരിശോധന പൂര്‍ത്തീകരിക്കപ്പെട്ടിട്ടില്ല. ദേശീയ മൃഗക്ഷേമ ബോര്‍ഡിന്റെ പ്രത്യേക സംഘം നേരിട്ട് സ്ഥലപരിശോധന നടത്തി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി അനുമതി നല്കിയാല് മാത്രമേ നിയമ പ്രകാരം വന്ധ്യംകരണ ശസ്ത്രക്രിയകള്‍ നടത്താന്‍ സാധിക്കുകയുള്ളൂ.
അനുമതി ലഭിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ തുടര്ന്നുകൊണ്ടിരിക്കുന്നുണ്ടെന്നും പരിശോധന പൂര്‍ത്തീകരിച്ച് ബോര്‍ഡിന്റെ അനുമതി ലഭിച്ചാല്‍ തൊട്ടടുത്ത ദിവസം തന്നെ വന്ധ്യംകരണ ശസ്ത്രക്രിയകള്‍ ആരംഭിക്കുമെന്നും പി.കെ മനോജ് കുമാര്‍ പറഞ്ഞു. ഇതിന് ആവശ്യമായ എല്ലാ സജ്ജികരണങ്ങള്ക്കും പുറമേ ശസ്ത്രക്രിയക്കായി ഇന്ത്യയിലെ മൃഗക്ഷേമ ബോര്‍ഡുമായി ബന്ധപ്പെട്ട ഏജന്‍സിയെയും നിയോഗിച്ചിട്ടുണ്ട്. അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രവര്‍ത്തന ആരംഭിക്കുന്നത്തിന്റെ മുന്നൊരുക്കം എന്ന നിലയില്‍ രണ്ട് ഡോക്ടര്‍മാരെയും, ഒരു അനസ്തെറ്റിക് അസിസ്റ്റന്റ്, നാല് കെയര്‍ ടെക്കര്മാരെയും ഒരു ശുചീകരണ തൊഴിലാളിയെയും ആവശ്യനുസരണം പട്ടി പിടുത്തക്കാരെയും സജ്ജമാക്കിയിട്ടുണ്ട്.
എ.ബി.സി കേന്ദ്രങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും പശ്ചാത്തല സൗകര്യ വികസനത്തിനുമായി 61 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് നേതൃത്വത്തില്‍ ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകള്‍ സംയുക്തമായി മാറ്റിവച്ചിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തനരഹിതമായ കാസര്‍കോട്, തൃക്കരിപ്പൂര്‍ എ.ബി.സി കേന്ദ്രങ്ങളുടെ പുനര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ജില്ലാപഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. തെരുവ് നായ്ക്കളുടെ ആക്രമണത്തിന്റെ കാര്യത്തില്‍ ഹൈ റിസ്ക്ക് വിഭാഗത്തില്‍പെടുന്ന ഗ്രാമപഞ്ചായത്തുകളെ ഉള്‍കൊള്ളിച്ചുക്കൊണ്ട് എബിസി കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനുള്ള ഒരു മുന്‍ഗണനാ പട്ടികയും അധികൃതര്‍ തയ്യാറാക്കി. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ജില്ലാ പഞ്ചായത്ത് 1.56 കോടി രൂപ മുതല്‍മുടക്കില്‍ ആരംഭിച്ച മുളിയാര്‍ എ ബി സി കേന്ദ്രം കഴിഞ്ഞ മെയ് 19നാണ് ക്ഷീര വികസന,മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നാടിന് സമര്‍പ്പിച്ചത്.
- Log in to post comments