Post Category
നവീകരിച്ച നേര്യമംഗലം തേൻ സംസ്കരണ യൂണിറ്റ് ഉദ്ഘാടനം ഇന്ന് (ജൂലൈ 3)
കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഇടുക്കി ജില്ലാ ഖാദി വ്യവസായ ഓഫീസിന് കീഴിലുള്ള നവീകരിച്ച നേര്യമംഗലം തേൻ സംസ്കരണ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് ( ജൂലൈ 3 ന്) ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ നിർവ്വഹിക്കും.ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷത വഹിക്കും.ഖാദി ബോർഡ് സെക്രട്ടറി കെ എ രതീഷ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,കവളങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിംസിയ ബിജു,ഖാദി ബോർഡ് മെമ്പർമാരായ കെ എസ് രമേശ് ബാബു ,കെ ചന്ദ്രശേഖരൻ,സാജൻ തൊടുകയിൽ,പ്രോജക്റ്റ് ഓഫീസർ ഷീനമോൾ ജേക്കബ് എന്നിവർ ചടങ്ങിന്റെ ഭാഗമാകും .
date
- Log in to post comments