Post Category
കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്; കൊടുങ്ങല്ലൂരിൽ പ്രത്യേക കളക്ഷൻ ക്യാമ്പുകൾ
കയർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വടക്കൻ പറവൂർ ഓഫീസ് തുറവൂർ ഓഫീസുമായി സംയോജിപ്പിച്ചതിനെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ കയർ തൊഴിലാളികൾക്കായി എല്ലാ മാസവും മൂന്നാമത്തെ വെള്ളി, ശനി ദിവസങ്ങളിൽ കൊടുങ്ങല്ലൂർ കയർ ഇൻസ്പെക്ടർ ഓഫീസിൽ ക്യാമ്പ് കളക്ഷൻ കേന്ദ്രമായി പ്രവർത്തിക്കും. ഈ ദിവസങ്ങൾ അവധിയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ക്യാമ്പ് ഉണ്ടായിരിക്കും. വിവിധ ധനസഹായങ്ങൾക്കുള്ള വെൽഫെയർ, പെൻഷൻ അപേക്ഷകളും ക്യാമ്പുകളിൽ നൽകാം. കൂടാതെ https://www.coirworkerswelfare.kerala.gov.in/index.phd എന്നാൽ വെബ്സൈറ്റ് മുഖേനയും ക്ഷേമനിധി വിഹിതം അടയ്ക്കാം. ഫോൺ- 0477 2251577
date
- Log in to post comments