Skip to main content

പ്രൊജക്ട് ഫെലോ- താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്ട് ഫെല്ലോയെ താത്കാലികമായി നിയമിക്കുന്നു. ഒരു ഒഴിവായ്ക്കുള്ള. ''എം.എസ്.സി. ബോട്ടണി/ പ്ലാന്റ് സയൻസ് ഒന്നാം ക്ലാസോടെ പാസായവർക്ക് അപേക്ഷിക്കാം.

ഫംഗൽ/ ലൈക്കൺ ടാക്സോണമിയിലുള്ള പ്രവൃത്തിപരിചയം, വനമേഖലയിൽ ഫീൽഡ് വർക്ക് ചെയ്തുള്ള പ്രവൃത്തിപരിചയം, ദേശീയ തലത്തിലുള്ള യോഗ്യതാ പരീക്ഷ, ബിരുദാനന്തര ബിരുദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സി.എസ്.ഐ.ആർ./ യു.ജി.സി. നെറ്റ്/ ഗേറ്റ് എന്നിവ അഭികാമ്യ യോഗ്യതകളാണ്.

ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ഒമ്പതിന് രാവിലെ പത്തിന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം.

വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് www.kfri.res.in സന്ദർശിക്കുക.

 

date