Skip to main content

തൃശ്ശൂരിൽ ദേശീയ സാമ്പിൾ സർവേ 80-ാം റൗണ്ട് ആരംഭിച്ചു

സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന ദേശീയ സാമ്പിൾ സർവേയുടെ  80-ാം റൗണ്ട് തൃശ്ശൂർ ജില്ലയിൽ ആരംഭിച്ചു. നേരത്തെ പേപ്പർ ഷെഡ്യൂളുകൾ ഉപയോഗിച്ച് നടത്തിയിരുന്ന സർവേ ഈ റൗണ്ട് മുതൽ ആധുനിക കമ്പ്യൂട്ടർ ടാബ്‌ലെറ്റുകൾ ഉപയോഗിച്ചാണ് നടത്തുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ എ.പി ഷോജൻ അറിയിച്ചു. വ്യക്തികളുടെ ജീവിതനിലവാരം മനസ്സിലാക്കാൻ സഹായിക്കുന്ന സാമൂഹിക, സാമ്പത്തിക മേഖലയിലെ പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഈ സർവേയിലൂടെ ശേഖരിക്കുന്നത്. വിവരശേഖരണത്തിൽ ശരിയായ വിവരങ്ങൾ നൽകി പൊതുജനങ്ങൾ സർവേയുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അഭ്യർത്ഥിച്ചു.

19-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് ടൗൺ ഹാളിൽ നടന്ന സമ്മേളനത്തിൽ പി. ബാലചന്ദ്രൻ എം.എൽ.എ സർവേയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചിരുന്നു. ചടങ്ങിൽ ഡെപ്യുട്ടി ഡയറക്ടർ എ.പി. ഷോജൻ അധ്യക്ഷത വഹിച്ചു. റിസർച്ച് ഓഫീസർമാരായ  എം.ജെ ജസ്റ്റിൻ, വി. മനോജ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ ലിയോ കാക്കശ്ശേരി എന്നിവർ സംസാരിച്ചു.

date