ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ താൽക്കാലിക നിയമനം: കൂടിക്കാഴ്ച 23ന്
ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു. നഴ്സിങ് ഓഫീസർ, ഡയാലിസിസ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, എക്സ്-റേ ടെക്നീഷ്യൻ (റേഡിയോഗ്രാഫർ), ഒ.ടി/അനസ്തേഷ്യ ടെക്നീഷ്യൻ എന്നീ തസ്തികകളിലാണ് നിയമനം. എല്ലാ തസ്തികകളിലും അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 40 വയസ്സാണ്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 23 ന് രാവിലെ 9.30 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം താലൂക്ക് ആസ്ഥാന ആശുപ്രതി സൂപ്രണ്ടിന് മുൻപാകെ ഹാജരാകണം.
വിവിധ തസ്തികകളിലേക്ക് ആവശ്യമായ യോഗ്യതകളും പ്രായപരിധിയും ചുവടെ: നഴ്സിങ് ഓഫീസർ: ഗവൺമെൻ്റ് അംഗീകൃത ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്. ഡയാലിസിസ് യൂണിറ്റിൽ പ്രവർത്തിപരിചയം അഭികാമ്യം. ഡയാലിസിസ് ടെക്നീഷ്യൻ: കേരള സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നോളജി/ഡി.എം.ഇ രജിസ്ട്രേഷൻ. ഫാർമസിസ്റ്റ്: ഗവൺമെൻ്റ് അംഗീകൃത ബി.ഫാം/ ഡി.ഫാം/ പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ. എക്സ്-റേ ടെക്നീഷ്യൻ (റേഡിയോഗ്രാഫർ): ഗവ. അംഗീകൃത ഡിപ്ലോമ/ബി.എസ്.സി ഇൻ റേഡിയോഗ്രഫി. ഒ.ടി /അനസ്തേഷ്യ ടെക്നീഷ്യൻ: ഗവ. അംഗീകൃത ഡിപ്ലോമ/ബി.എസ്.സി ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0466 2344053.
- Log in to post comments