Post Category
ലോക ഭക്ഷ്യ സുരക്ഷാ ദിനം: വാക്കത്തോണ്‍ ഇന്ന്
ലോക ഭക്ഷ്യ സുരക്ഷാ ദിനത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വാക്കത്തോണ്‍ (ഈറ്റ് റൈറ്റ് വാക്കത്തോണ്‍) ഇന്ന് (ജൂണ്‍ 18) നടക്കും. വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് രാവിലെ ഏഴു മണിക്ക് പാലക്കാട് സിവിൽ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക നിര്‍വഹിക്കും. സിവില്‍ സ്റ്റേഷനില്‍ നിന്നാരംഭിച്ച് മുനിസിപ്പാലിറ്റി, അഞ്ചു വിളക്ക് വഴി തിരികെ സിവില്‍ സ്റ്റേഷനില്‍ എത്തിച്ചേരുന്ന രീതിയിലാണ് പരിപാടി നടക്കുക. "സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം കഴിച്ചുകൊണ്ട് അമിത വണ്ണം നിര്‍ത്തുക” എന്ന ആശയം അടിസ്ഥാനമാക്കിയാണ് വാക്കത്തോണ്‍ സംഘടിപ്പിക്കുന്നത്.
date
- Log in to post comments