ബോധവത്കരണ വീഡിയോ പ്രകാശനം ചെയ്തു
കുട്ടികളിലെ വാഹന ഉപയോഗം തടയുന്നതുമായി ബന്ധപ്പെട്ട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നേതൃത്വത്തിൽ തയ്യാറാക്കിയ ബോധവത്കരണ ഹ്രസ്വചിത്ര വീഡിയോ പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാർ പ്രകാശനം ചെയ്തു. വാഹന അപകടങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ കുട്ടികളെകൊണ്ട് വാഹനം ഉപയോഗിക്കുന്നത് വാഹന ഉടമയും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന് വീഡിയോ പ്രകാശനം നിർവഹിച്ച് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഡ്രൈവിങ് ലൈസൻസ് ഇല്ലാതെയും ഹെൽമെറ്റ് ധരിക്കാതെയും വണ്ടിയോടിക്കുമ്പോൾ ഉണ്ടാകുന്ന അപകടത്തെ കുറിച്ചും അതിൻ്റെ പരിണിതഫലത്തെക്കുറിച്ചുമാണ് DL 18 എന്ന വീഡിയോയിൽ കാണിക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിലെ അനക്സ് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സി.ഡബ്ല്യു.സി ചെയർമാൻ എം.വി മോഹൻ , ജില്ലാ ശിശു സംരക്ഷണ ഓഫീസർ ആർ.രമ, അഡി. സുപ്രണ്ട് പോലീസ് എസ്. ഷംസുദീൻ , ജില്ലാ കോ- ഓർഡിനേറ്റർ (ചിരി) വി.സൂധീർ, എ.ഡി.എൻ.ഓ (ജനമൈത്രി) - ആറുമുഖൻ, എ.ഡി.എൻ.ഓ (എസ്. പി. സി) - നന്ദകുമാർ, എസ്.ജെ.പി.യു -ജി.എസ്.ഐ സി.യു പ്രവീൺകുമാർ, ടെലികമ്മ്യുണിക്കേഷൻ- ഷെയ്ക്ക് ദാവൂദ്, ജില്ലാ ശിശു സംരക്ഷണ ജീവനക്കാരായ ആഷ്‌ലിൻ ഷിബു, ഡി. സുമേഷ്. ഡി, സെലീന ബേബി, ആർ. സുജിത്ത് എന്നിവർ പങ്കെടുത്തു.
- Log in to post comments