Skip to main content

കുടുംബശ്രീ ഹോം ഷോപ്പ് പദ്ധതി: സംരംഭകരാകാൻ അവസരം

കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം ചെയ്യുന്ന ഹോം ഷോപ്പ് പദ്ധതിയിലേക്ക് പുതിയ സംരംഭകരെ തിരഞ്ഞെടുക്കുന്നു. പ്രാദേശികമായി തയ്യാറാക്കുന്ന കുടുംബശ്രീ ഉത്പന്നങ്ങൾ സാമൂഹികാധിഷ്ഠിത വിതരണ സംവിധാനം വഴി വിപണനം ചെയ്യാനാണ് ഹോം ഷോപ്പ് പദ്ധതി ലക്ഷ്യമിടുന്നത്. മണ്ണാർക്കാട്, തച്ചനാട്ടുകര, അലനല്ലൂർ, കരിമ്പ, പാലക്കാട്, മണ്ണാർക്കാട് നഗരസഭ എന്നിവിടങ്ങളില്‍  ഹോം ഷോപ്പ് ഓണർമാരായി പ്രവർത്തിക്കാൻ താല്‍പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം.  അപേക്ഷകര്‍ കുടുംബശ്രീ അയൽക്കൂട്ടം കുടുംബാംഗം അല്ലെങ്കിൽ ഓക്സിലറി ഗ്രൂപ്പ് അംഗം ആയിരിക്കണം. കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് അറിവും വിപണന രംഗത്ത് പ്രാവീണ്യവും പരിചയവുമുള്ള വ്യക്തികൾ ആയിരിക്കണം. താൽപര്യമുള്ളവർ വിശദമായ അപേക്ഷയോടൊപ്പം ബയോഡേറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അയൽക്കൂട്ടാംഗം/കുടുംബാംഗം, ഓക്സിലറി ഗ്രൂപ്പ് എന്നിവ തെളിയിക്കുന്ന സിഡിഎസിന്റെ സാക്ഷ്യപത്രം എന്നിവ സഹിതം  ജൂൺ 20 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി അതത് കുടുംബശ്രീ സിഡിഎസുകളിൽ നേരിട്ട് അപേക്ഷിക്കണം.കൂടുതൽ വിവരങ്ങൾ 0491-2505627 എന്ന നമ്പറില്‍ ലഭിക്കും.

date