സ്പർശം : ഭിന്നശേഷി സഹായ ഉപകരണ നിർണയ ക്യാമ്പ് നടത്തി
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഭിന്നശേഷിക്കാർക്കായി സ്പർശം ഭിന്നശേഷി സഹായ ഉപകരണ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനിബാബു നിർവഹിച്ചു.
വയോജനങ്ങൾക്കായി 58 ഉം ഭിന്നശേഷിക്കാർക്ക് 123 സഹായ ഉപകരണങ്ങളാണ് ക്യാമ്പിലൂടെ നൽകാൻ തീരുമാനിച്ചത്. യു.ഡി.ഐ.ഡി, യു.എച്ച്.ഐ.ഡി രജിസ്ട്രേഷൻ, ലേണിംഗ് ടെസ്റ്റ് എന്നീ സേവനങ്ങളും ക്യാമ്പിൽ ഏർപ്പെടുത്തിയിരുന്നു. നാനൂറോളം പേരാണ് ക്യാമ്പിൽ പങ്കെടുത്തത്.
ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.സി. ബിനു അധ്യക്ഷനായ പരിപാടിയിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഇ.വി ഗിരീഷ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.വി. കുട്ടികൃഷ്ണൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്.അലീമ, ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.
- Log in to post comments