Skip to main content

സ്പോട്ട് അഡ്മിഷൻ ഇന്ന് മുതൽ

 

വടക്കഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടില്‍  2025-26 അധ്യയനവർഷത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത സീറ്റുകളിലാണ് ഒഴിവുള്ളത്. ഇന്ന് (ജൂൺ 18) മുതൽ ജൂൺ 30 വരെയാണ് സ്പോട്ട് അഡ്മിഷന്‍. ഫുഡ് പ്രൊഡക്ഷൻ കോഴ്സിൽ എസ്.സി വിഭാഗത്തില്‍ ഒമ്പതും എസ്.ടിയിൽ ഒരു സീറ്റുമാണ് ഒഴിവുള്ളത്. ഫുഡ് ആൻഡ് ബീവറേജസ് സർവീസ് കോഴ്സിൽ എസ്.സിയിൽ 16 ഉം എസ്.ടിയിൽ നാലും ജനറൽ വിഭാഗത്തിൽ അഞ്ച് സീറ്റുകളുമാണ് ഒഴിവുള്ളത്. ഫോൺ:04922-256677, 9142190406, 9605724950. 

date