മിഷന്‍ 1000 പദ്ധതിയില്‍ മികച്ചനേട്ടവുമായി കണ്ണൂര്‍ ജില്ല
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച മിഷന്‍ 1000 പദ്ധതിയില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് കണ്ണൂര്‍ ജില്ല. തെരഞ്ഞെടുക്കപ്പെട്ട സൂക്ഷമ - ഇടത്തരം ചെറുകിട സംരംഭങ്ങളുടെ ടേണ്‍ഓവര്‍ ഉയര്‍ത്തുക ലക്ഷ്യമിട്ട പദ്ധതിയില്‍ ജില്ലയിലെ 20 സ്ഥാപനങ്ങളെ വ്യവസായ വാണിജ്യ ഡയറക്ടര്‍ തെരഞ്ഞെടുത്തു. ഇതില്‍ എട്ട് സ്ഥാപനങ്ങളുടെ ഡി പി ആര്‍ ജില്ലാ കലക്ടര്‍ ചെയര്‍മാനായ ജില്ലാതല കമ്മിറ്റി അംഗീകരിച്ചു. പദ്ധതിയില്‍ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി ഒരു ലക്ഷം രൂപ വരെനല്‍കും. കൂടാതെ സ്ഥിര മൂലധന നിക്ഷേപങ്ങള്‍ക്ക് 40 ശതമാനം സബ്സിഡിയും വര്‍ക്കിംഗ് കാപ്പിറ്റല്‍ ലോണായി അടക്കുന്ന പലിശയുടെ 50 ശതമാനവും നല്‍കുന്നുണ്ട്. മൂന്ന് വര്‍ഷം പ്രവര്‍ത്തനം കഴിഞ്ഞതും പുതുതായ വിപുലീകരണം നടത്താന്‍ ഉദ്ദേശിക്കുന്നതുമായ യൂണിറ്റുകള്‍ക്ക് ഈ പദ്ധതിയില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലോ തലശ്ശേരി, തളിപ്പറമ്പ, കണ്ണൂര്‍ എന്നിവിടങ്ങളിലെ താലൂക്ക് വ്യവസായ ഓഫീസിലോ ലഭിക്കും. ഫോണ്‍-04972700928, 9074046653, 9946946167, 9605566100
- Log in to post comments