Post Category
അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ നൂതന പദ്ധതിയായ അക്രഡിറ്റ് എന്‍ജിനീയര്‍ / ഓവര്‍സിയര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 20 ന് വൈകിട്ട് അഞ്ച് മണിക്കു മുമ്പായി ലഭ്യമാക്കണം. ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ 21-35 പ്രായപരിധിയുള്ള സിവില്‍ എഞ്ചിനീയറിംഗ് ബി.ടെക്/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യത പൂര്‍ത്തിയാക്കിയവരായിരിക്കണം. നിയമന കാലാവധി ഒരു വര്‍ഷമാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ല പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 678001 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0491 2505005
date
- Log in to post comments