Skip to main content

സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ ഒഴിവ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, കോരുത്തോട്, മുരിക്കുംവയല്‍ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയം ഉണ്ടെങ്കില്‍ അവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിലാസം തെളിയിക്കുന്ന രേഖ, ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം അപേക്ഷിക്കണം. ഒരു വര്‍ഷത്തേക്കാണ് നിയമനം. രണ്ട് ഒഴിവാണുള്ളത്. പ്രായപരിധി: 25 വയസ്സിനും 45 വയസ്സിനും മദ്ധ്യേ. യോഗ്യത: എം.എ. സൈക്കോളജി/എം.എസ്.ഡബ്‌ള്യൂ (സ്റ്റുഡന്റ്‌സ് കൗണ്‍സിലര്‍ പരിശീലനം നേടിയവരാകണം) കേരളത്തിനു പുറത്തുള്ള  സര്‍വകലാശാലകളില്‍നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/  ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സലിംഗ് രംഗത്ത് മുന്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന. വേതനം 20,000 രൂപ. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 11. വിശദവിവരത്തിന് ഫോണ്‍: 04828-202751.

date