Post Category
സൈക്കോളജിസ്റ്റ് താല്ക്കാലിക നിയമനം
ജീവനി പദ്ധതിയുടെ ഭാഗമായി തോലനൂര്‍, പത്തിരിപ്പാല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, മണ്ണാര്‍ക്കാട് എം. ഇ. എസ് കോളേജ്, ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജ് എന്നിവിടങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. മെയ് 22 ന് രാവിലെ പത്തിന് പത്തിരിപ്പാല ഗവ. കോളേജില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. സൈക്കോളജിയില്‍ റെഗുലര്‍ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചയ്ക്കായി കോളേജില്‍ നേരിട്ട് ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2873999.
date
- Log in to post comments