Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

ഐ എച്ച് ആര്‍ ഡി യുടെ കോട്ടായി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കുഴല്‍മന്ദത്തിലേക്ക് ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് കൂടിക്കാഴ്ച്ച നടക്കും. മെയ് 27 ന് രാവിലെ പത്ത് മണിക്ക് ഇംഗ്ലീഷ് വിഷയത്തിലും, ഉച്ചയ്ക്ക് രണ്ടിന് ഹിന്ദിയിലും, 28 ന് രാവിലെ പത്തിന് മാത്സ് വിഷയത്തിലും, 29 ന് രാവിലെ പത്ത് മണിക്ക് ഇലക്ട്രേണിക്സ് വിഷയത്തിലും, 30 ന് രാവിലെ പത്ത് മണിക്ക് കമ്പ്യൂട്ടര്‍ വിഷയത്തിലുമാണ് കൂടിക്കാഴ്ച. താല്പര്യമുള്ളവര്‍ യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കോളേജ് ഓഫീസില്‍ നേരിട്ട് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04922285577.
 

date