മീസില്‍സ് - റൂബെല്ല നിവാരണ യജ്ഞം: യോഗം ചേര്‍ന്നു
മീസില്‍സ്, റൂബെല്ല രോഗ നിവാരണ കാംപയിനിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍
എ.ഡി.എം കെ. സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മൂന്ന് ഘട്ടങ്ങളായാണ് കാംപയ്ന്‍ നടപ്പാക്കുക. ആദ്യഘട്ടത്തില്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുക്കാത്ത 2943 കുട്ടികളെയും രണ്ടാം ഡോസ് കുത്തിവെപ്പെടുക്കാത്ത 3949 കുട്ടികളെയും കണ്ടെത്തിയിട്ടുണ്ട്.
രണ്ടാംഘട്ടത്തില്‍ പ്രചാരണം വ്യാപിപ്പിക്കുകയും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. മൂന്നാംഘട്ടത്തില്‍ അട്ടപ്പാടി ഉള്‍പ്പടെയുള്ള മേഖലകളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് നടത്തും. അതിഥിതൊഴിലാളികളുടെ കുട്ടികളെ കണ്ടെത്തി
കുത്തിവെപ്പ് നല്‍കുക, വാക്‌സിന്‍ നല്‍കുന്നതില്‍നിന്ന് മനപ്പൂര്‍വം വിട്ടുനില്‍ക്കുന്നവരെ കണ്ടെത്തി ബോധവല്‍ക്കരണം നടത്തുക, തദ്ദേശസ്ഥാപനങ്ങളിലെ സാമൂഹിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി വീടുകള്‍ തോറും പ്രചാരണം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. യോഗത്തില്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ആര്‍ വിദ്യ, ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ഷാബിറ എന്നിവര്‍ സംസാരിച്ചു.
- Log in to post comments