Post Category
ലേലം ചെയ്യും
പാലക്കാട് പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ്‌സ് സെക്ഷന്‍ നമ്പര്‍ ഒന്ന് ഓഫീസ് പരിധിയില്‍ വിവിധ പ്രവൃത്തികളില്‍ ബാക്കി വന്ന മണ്ണ് ലേലം ചെയ്യുന്നു. കല്ലേപ്പുള്ളി-വേനോലി-ചുങ്കം റോഡിന്റെ ഇരുവശങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന മണ്ണ് കിഴക്കേത്തറ കുളത്തിന് സമീപം ഇന്ന് (മെയ് 22) രാവിലെ 10.30 നും തേങ്കുറിശ്ശി പെരുവെമ്പ് റോഡില്‍ മണ്ണംകുളമ്പ് തേങ്കുറിശ്ശിയില്‍ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മണ്ണംകുളമ്പ്- തേങ്കുറിശ്ശിയില്‍ രാവിലെ 11.30നുമാണ് ലേലം. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യം കെട്ടിവെക്കണം.
date
- Log in to post comments