Skip to main content

പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ സിറ്റിങ് ഇന്ന്

 

സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ കമ്മീഷന്‍ സിറ്റിങ് ഇന്ന്(മെയ് 22). രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അഗളി മിനി സിവില്‍ സ്റ്റേഷനിലാണ് സിറ്റിങ്. കമ്മീഷന്‍ ചെയര്‍മാന്‍ ശേഖരന്‍ മിനിയോടന്‍ സിറ്റിങിന് നേതൃത്വം നല്‍കും.    പട്ടികവര്‍ഗക്കാരില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുന്നതാണ്. തുടര്‍ന്ന് അന്നേ ദിവസം മേലെ മുള്ളി നഗറും നാളെ (മെയ് 23)ന് ആനവായ് നഗറും മുക്കാലി നഗറും സന്ദര്‍ശിക്കും.  കമ്മീഷന്‍ അംഗമായ അഡ്വ. സേതു നാരായണന്‍ , വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

date