Post Category
കൗണ്‍സില്‍ രൂപീകരണ യോഗം 24ന്
നോളജ് എക്കോണമി മിഷന്‍റെ ഭാഗമായി ജില്ലാ വിജ്ഞാന കേരളം കൗണ്‍സില്‍ രൂപീകരണ യോഗം മെയ് 24ന് ജില്ലാ കളക്ട്‌റേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയംഭരണ, എക്‌സെസ് പാര്‍ലെമെന്ററി കാര്യ മന്ത്രി എം.ബി രാജേഷും നോളജ് എക്കോണമി മിഷന്‍ ഉപദേഷ്ടാവും മുന്‍ ധനകാര്യ മന്ത്രിയുമായ ടി.എം തോമസ് ഐസക് എന്നിവര്‍ ഭാഗമാവും. ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍മാര്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ഭാരവാഹികള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. കൗണ്‍സിലിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ചര്‍ച്ച ചെയ്യും.
date
- Log in to post comments