Post Category
സഹായ ഹസ്തം പദ്ധതി : അപേക്ഷ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പ് 55 വയസിന് താഴെ പ്രായമുള്ള വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് തുക അനുവദിക്കുന്ന സഹായഹസ്തം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയും ബിപിഎല്‍/മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ക്കും, കുടുംബ ശ്രീ യൂണിറ്റുകള്‍, സ്വയം സഹായ സംഘങ്ങള്‍, വനിതാ കൂട്ടായ്മകള്‍ തുടങ്ങി ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന ലഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനം വഴിയോ മറ്റ് സര്‍ക്കാര്‍ തലത്തിലോ സ്വയം തൊഴില്‍ ചെയ്യുന്നതിന് ധനസഹായം ലഭിച്ച വിധവകള്‍ ആനുകൂല്യത്തിന് അര്‍ഹരല്ല. അപേക്ഷകള്‍ ഒക്ടോബര്‍ ഒന്നിനകം www.schemes.wcd.kerala.gov.in ല്‍ ഓണ്‍ലൈനായി നല്‍കണമെന്ന് ജില്ലാ വനിത ശിശുവികസന ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments