Skip to main content

വാണിയംകുളം കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ഇന്ന് (മെയ് 23 ന് )

വാണിയംകുളത്തുകാരുടെ സ്വപ്ന പദ്ധതിയായ കമ്മ്യൂണിറ്റി ഹാള്‍ ഇന്ന് (മെയ് 23 ന് )രാവിലെ 10 മണിക്ക് തദ്ദേശസ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമര്‍പ്പിക്കും. പി മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനാകും.ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രന്‍ മുഖ്യാതിഥിയാകും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശ്രീലത, സ്ഥിരം സമിതി അധ്യക്ഷരായ എന്‍.പി കോമള ടീച്ചര്‍, സി സൂരജ്, വി പി സിന്ധു, പി ഹരിദാസന്‍ , ത്രിതല പഞ്ചായത്ത് അംഗങ്ങള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരന്‍ സ്വാഗതവും സെക്രട്ടറി എ.കെ വിനോദ് നന്ദിയും പറയും. അസിസ്റ്റന്റ് എന്‍ജിനീയര്‍ എം കെ ശാന്ത റിപ്പോര്‍ട്ട് അവതരിപ്പിക്കും.

date