ഗസ്റ്റ് അധ്യാപക ഒഴിവ്
അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. കൊമേഴ്സ് (രണ്ട്), ഇംഗ്ലീഷ്(മൂന്ന്), ഹിന്ദി(ഒന്ന്), എക്കണോമിക്സ് (ഒന്ന്), പബ്ലിക് അഡ്മിനിസ്ട്രേഷന് (ഒന്ന്), ഫിസിക്കല്‍ എജുക്കേഷന്‍ (ഒന്ന് ) കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍(ഒന്ന്) എന്നീ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്. ബിരുദാനന്തര ബിരുദവും നെറ്റ്/ പി.എച്ച്.ഡിയും ആണ് അടിസ്ഥാന യോഗ്യത. കൊമേഴ്സ്, പബ്ലിക് അഡ്മിനിസ്ട്രേഷന്, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മൂന്നിന് രാവിലെ 10 നും ഇംഗ്ലീഷ്, ഹിന്ദി, എക്കണോമിക്സ്, ഫിസിക്കല്‍ എജുക്കേഷന്‍ വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ നാല് രാവിലെ 10നുമാണ് അഭിമുഖം. താല്പര്യമുള്ളവര് അസ്സല് രേഖകള്‍ സഹിതം പ്രിന്‍സിപ്പലുടെ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04924 254142
പട്ടാമ്പി ഗവ. സംസ്കൃത കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. യു.ജി.സി മാനദണ്ഡം അനുസരിച്ച് യോഗ്യതയുള്ളവര്‍ക്കും തൃശൂര്‍ കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കും അഭിമുഖത്തിനെത്താം. താല്പര്യമുള്ളവര് വയസ്, പ്രവൃത്തി പരിചയം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 30 രാവിലെ 10.30 ന് അഭിമുഖത്തിനെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223
- Log in to post comments