Skip to main content

വനജാലകം: ദ്വിദിന മാധ്യമ ശില്പശാല സമാപിച്ചു

 

വനം വന്യജീവി വകുപ്പ് സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്, സോഷ്യല്‍ ഫോറെസ്റ്ററി ഡിവിഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രസ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ മുക്കാലിയില്‍ നടന്ന വനജാലകം ദ്വിദിന മാധ്യമ ശില്പശാല സമാപിച്ചു. മാധ്യമ ശില്‍പശാലയുടെ ഭാഗമായി വനത്തെ കൂടുതല്‍ പരിചയപ്പെടുക്കുന്നതിനായി  വനം വകുപ്പിന്റെ  നേതൃത്വത്തില്‍ സൈലന്റ് വാലിയിലേക്ക്  സൈരന്ധ്രി യാത്രയും നടത്തി. തുടര്‍ന്ന് രണ്ട് ദിവസം നീണ്ട ശില്‍പശാലയിലൂടെ ലഭിച്ച അനുഭവങ്ങള്‍ മാധ്യമപ്രവര്‍ത്തകരും ബന്ധപ്പെട്ട  വകുപ്പ് അധികൃതരും പങ്കുവച്ചു.

സമാപന പരിപാടിയില്‍  സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ്‌റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുമു സ്‌കറിയ,റിട്ട. പ്രൊഫസര്‍ ഇ.കുഞ്ഞികൃഷ്ണന്‍ , വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ബാലന്‍ മാധവന്‍,  മണ്ണാര്‍ക്കാട് സോഷ്യല്‍  ഫോറസ്റ്റ്‌റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി ജിനേഷ് , ഭവാനി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍  എന്‍ ഗണേഷ്, അട്ടപ്പാടി റേഞ്ച് ഓഫീസര്‍ സഫീര്‍ സുമേഷ്, അസിസ്റ്റന്റ്‌റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.എം പ്രഭു, പ്രസ് ക്ലബ്ബ് സെക്രട്ടറി എം.ശ്രീനേഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date