Skip to main content

ലേലം ചെയ്യും

 

പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ റോഡ് സെക്ഷന്‍ നം.1 ഓഫീസ് പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ മരങ്ങള്‍ ലേലം ചെയ്യുന്നു. പാലക്കാട്-തത്തമംഗലം-പൊള്ളാച്ചി റോഡില്‍ ഇടതുവശത്ത് സംഗീത ഹോമിയോ ക്ലീനിക്കിനും ബി.എസ്.എന്‍.എല്‍ എക്‌സ്‌ചേഞ്ചിനുമിടയില്‍ നില്‍ക്കുന്ന രണ്ട് വാക മരങ്ങള്‍, പാലക്കാട്-പൊന്നാനി റോഡില്‍ നില്‍ക്കുന്ന ഒരു മാവും ആല്‍മരവും, കെട്ടിടത്തിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഭീഷണിയുള്ള തേക്ക് മരത്തിന്റെ ശിഖരങ്ങള്‍ എന്നിവയാണ് ലേലം ചെയ്യുന്നത്. മെയ് 27 ന് രാവിലെ 10.30ന് വാകമരങ്ങളും 11.15 ന് മാവും ആല്‍മരവും, 11.45ന് തേക്ക് മരത്തിന്റെ ശാഖകളും മരത്തിന് സമീപ്പത് ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

date