Skip to main content

ജില്ലയില്‍ അടുത്ത നാലു ദിവസം ഓറഞ്ച് അലര്‍ട്ട്

 

പാലക്കാട് ജില്ലയില്‍ ഇന്നു മുതല്‍ നാലു ദിവസത്തേക്ക് (മെയ് 27 മുതല്‍ 30 വരെ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

date