Skip to main content

കെ.ജി.റ്റി.ഇ പ്രിന്റിംഗ് ടെക്നോളജി കോഴ്സുകളിൽ സീറ്റൊഴിവ്

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗും സംയുക്തമായി തിരുവനന്തപുരം (0471 – 2474720, 2467728), എറണാകുളം (0484 - 2605322), കോഴിക്കോട് (0495 – 2356591, 2723666) കേന്ദ്രങ്ങളിൽ  ആരംഭിച്ച കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻ, കെ.ജി.ടി.ഇ പ്രസ്സ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആന്റ് ഫിനിഷിംഗ് 2025-26 കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ്ഗ / മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കുന്നതാണ്. ഒ.ബി.സി / എസ്.ഇ.ബി.സി / മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം അതാത് കേന്ദ്രങ്ങളിൽ റിപ്പോർട്ട് ചെയ്യണം. വിശദവിവരങ്ങൾക്ക്കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024. ഫോൺതിരുവനന്തപുരം 0471 – 2474720, 2467728), എറണാകുളം 0484 - 2605322, കോഴിക്കോട് 0495 – 2356591, 2723666. വെബ്സൈറ്റ്www.captkerala.com.

പി.എൻ.എക്സ് 3065/2025

date