Skip to main content

ക്യാമ്പ് സംഘടിപ്പിക്കും

മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കണ്ണൂര്‍, തലശ്ശേരി, വടകര താലൂക്കുകളിലെ ക്ഷേമനിധിയില്‍ അംഗങ്ങളായ മലബാര്‍ ക്ഷത്ര ജീവനക്കാരുടേയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടേയും ക്ഷേമനിധി ക്ഷേത്ര വിഹിതം, കുടിശ്ശിക പിരിവ് എന്നിവ ഒടുക്കുന്നതിന് ജൂലൈ 11 ന് രാവിലെ 10.30 ന് തലശ്ശേരി തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്ഷേമനിധിയില്‍ അംഗത്വമെടുക്കാന്‍ ആഗ്രഹിക്കുന്ന ക്ഷേത്ര ജീവനക്കാര്‍ മെമ്പര്‍ഷിപ്പിനുള്ള അപേക്ഷ, ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ ജനനതീയതി തെളിയിക്കുന്നതിനുള്ള രേഖ, ശമ്പളപട്ടികയുടെ പകര്‍പ്പ് സഹിതം എത്തണം. ജീവനക്കാരുടെ ക്ഷേമനിധി വിഹിതം അടക്കുന്നതിന് ശമ്പളപട്ടികയുടെ പകര്‍പ്പ് ഹാജരാക്കണം. ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച് ഒരു വര്‍ഷത്തിനകം ക്ഷേമനിധി അംഗത്വത്തിനായി അപേക്ഷിക്കാത്ത ജീവനക്കാര്‍ക്ക് അംഗത്വം ലഭിക്കില്ല. ഫോണ്‍: 0495 2360720

date