ഉയർന്ന മാർക്ക് ലഭിച്ചവർക്ക് ധനസഹായം
2025 വർഷം എസ്എസ്എൽസി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, കോഴ്സുകളിൽ ആദ്യ അവസരത്തിൽ തന്നെ ഉയർന്ന മാർക്കോടെ വിജയിച്ച പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്ന് പ്രത്യേക പ്രോത്സാഹന ധനസഹായം നൽകും. എസ് എസ് എൽ സിയിൽ കുറഞ്ഞത് ആറ് എ, നാല് ബി ഗ്രേഡ് ലഭിച്ച കുട്ടികൾക്ക് 4000 രൂപ, ആറ് ബി, നാല് സി ലഭിച്ചവർക്ക് 3000 രൂപ, പ്ലസ് ടു പരീക്ഷയിൽ കുറഞ്ഞത് നാല് എ, രണ്ട് ബി ലഭിച്ചവർക്ക് 5000 രൂപ, നാല് ബി, രണ്ട് സി ലഭിച്ചവർക്ക് 4000 രൂപ, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളിൽ ഫസ്റ്റ് ക്ലാസ്സോടുകൂടി വിജയിച്ചവർക്ക് 4500, 6000 രൂപ എന്നിങ്ങനെയാണ് ധനസഹായം. യോഗ്യതയുള്ള പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പേര്, മേൽവിലാസം, ജാതി, വിജയിച്ച കോഴ്സ്, രജിസ്റ്റർ നമ്പർ, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിന്റെ മേൽവിലാസം, എന്നിവ രേഖപ്പെടുത്തി വിജയം നേടിയ കോഴ്സിന്റെ സർട്ടിഫിക്കറ്റ് പകർപ്പ്, ജാതി സർട്ടിഫിക്കറ്റ്, വിദ്യാർത്ഥിയുടെ ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, മൊബൈൽ നമ്പർ എന്നിവ സഹിതം ജൂലൈ 31ന് മുമ്പായി ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസ്, ഒന്നാം നില മിനി സിവിൽ സ്റ്റേഷൻ, ചാലക്കുടി എന്ന മേൽവിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക് ഫോൺ: 04802706100.
- Log in to post comments