Skip to main content

ഭക്ഷ്യോത്പന്ന നിര്‍മാണ പരിശീലനം; അപേക്ഷ ക്ഷണിച്ചു

 

 

മണ്ണൂത്തി കേരള വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വര്‍ഗ്ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്‌നോളജിയില്‍ (വി.കെ.ഐ.ഡി.എഫ്.ടി), ഭക്ഷ്യോത്പന്ന നിര്‍മാണ പരിശീലനം ജൂലൈ എട്ട്, ഒമ്പത്, പത്ത് തിയതികളില്‍ നടത്തും. ഏകദേശം പന്ത്രണ്ട് മൂല്യവര്‍ധിത ഭക്ഷ്യോത്പന്നങ്ങളുടെ നിര്‍മാണ പരിശീലനമാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. 2999 രൂപയാണ് രജിസ്‌ട്രേഷന്‍ തുക. താല്‍പര്യമുള്ളവര്‍ ജൂലൈ ആറിന് മുമ്പ് ഫോണില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 7034532757, 7034906542.

date