Skip to main content

കുടുംബശ്രീ ഫിഷറീസ് ശില്പശാല നടത്തി

മത്സ്യമേഖലയിലെ പുരോഗതിയും സംരംഭസാധ്യതകളും ലക്ഷ്യം വെച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ ആസൂത്രണ സമിതി ഹാളില്‍ വെച്ച് നടന്ന ശില്പശാലയില്‍ മത്സ്യ മേഖലയിലെ പരമ്പരാഗത രീതികളില്‍ നിന്നും വ്യത്യസ്തമായി മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളിലേക്ക് മാറുന്നതിന് സംരംഭകര്‍ക്ക് സാങ്കേതികവിദ്യകളും, വിപണന സാധ്യതകളും പരിചയപ്പെടുത്തി. നാഷണല്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം. ഷാജി ക്ലാസ് നയിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി.സുരേഷ് കുമാര്‍, അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി. മുഹമ്മദ് അസ്ലം, അനിമല്‍ ഹസ്ബന്‍ഡറി ജില്ലാ പ്രോഗ്രാം മാനേജര്‍ കെ. അലീന എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. ഫിഷറീസ് കര്‍ഷകര്‍, ബ്ലോക്ക് കോഡിനേറ്റര്‍മാര്‍, കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സണ്‍സ് തുടങ്ങി നൂറോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

date