Skip to main content

യോഗ പരിശീലക നിയമനം

 കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി-യുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഏറ്റുമാനൂർ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ യോഗ പരിശീലകയെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂലൈ എട്ട് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന്് സ്‌കൂളിൽ വച്ച് നടത്തും. 18 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. ആധാർ, ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, യോഗ പരിശീലനത്തിന് പ്രാവീണ്യം തെളിയിക്കുന്ന രേഖകൾ എന്നിവയുടെ അസ്സലും ഒരു സെറ്റ് കോപ്പിയുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04812530399.
 

date