Post Category
എം.ബി.എ സീറ്റൊഴിവ്
സഹകരണ വകുപ്പിനു കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാർഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റിൽ (കിക്മ) ഫുൾ ടൈം എം.ബി.എ ബാച്ചിൽ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് നാഗമ്പടം കോ- ഓപ്പറേറ്റീവ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ അഞ്ച് രാവിലെ 10 മുതൽ ഓൺലൈൻ ഇന്റർവ്യൂ നടത്തുന്നു. 50% മാർക്കിൽ കുറയാതെയുള്ള ബിരുദവും പ്രവേശന പരീക്ഷ സ്‌കോറും ആണ് അടിസ്ഥാന യോഗ്യത.
സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. ഡിഗ്രി അവസാന വർഷ റിസൾട്ട് കാത്തിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി ഈ ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഇന്റർവ്യൂ പങ്കെടുക്കുവാനുള്ള ലിങ്ക് https://meet.google.com/mcz-fdom-ktg
ഫോൺ: 9188001600, 8547618290
date
- Log in to post comments