Post Category
വാദ്യോത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന പരിപാടികള്‍
കേരള കലാമണ്ഡലവുമായി ചേര്‍ന്ന് 'കഥകളിയുടെ മേള സംസ്കാരചരിത്രം' എന്ന വിഷയത്തില്‍ കേരള കലാമണ്ഡലത്തില്‍ ജൂലൈ എട്ടിന് രാവിലെ 10 മണിക്ക് സെമിനാര്‍ നടക്കും. വി. കലാധരന്‍ മോഡറേറ്റര്‍ ആകും. ഡോ. എന്‍.പി വിജയകൃഷ്ണന്, കലാമണ്ഡലം ഉണ്ണികൃഷ്ണന്, കലാമണ്ഡലം കൃഷ്ണദാസ്, കോട്ടക്കല്‍ ജയകൃഷ്ണന്, കലാമണ്ഡലം ഹരിഹരന് എന്നിവര്‍ സംസാരിക്കും
ജൂലൈ ഒന്‍പതിന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഫ് ഡ്രാമയില്‍ താളം-അരങ്ങ്- നടന് എന്ന പ്രമേയത്തെ ആസ്പദമാക്കി വിവിധ അഭിനയസങ്കേതങ്ങളെ ഉള്‍ച്ചേര്‍ത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണന് സംസാരിക്കും.
ജൂലൈ 10 ന് കോട്ടയം സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ താളവും നാടോടി കലാവഴക്കങ്ങളും അരവിന്ദന്റെ സിനിമകളില്‍ എന്ന വിഷയത്തില്‍ ഡോ. സി.എസ് വെങ്കിടേശ്വരന് സംസാരിക്കും.
date
- Log in to post comments