അടിസ്ഥാന സൗകര്യ നവീകരണത്തിന്റെ പുതുപാതയില്‍ കോണത്തുകുന്ന് ഗവ. യു.പി സ്കൂള്‍
*പുതിയ കെട്ടിടങ്ങളുടെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിക്കും
ഇരിങ്ങാലക്കുട കോണത്ത്കുന്ന് ഗവ. യു.പി സ്കൂളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും സ്റ്റേജും ഒരുങ്ങി. സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികളും സ്റ്റേജും ഉള്‍പ്പെടുന്ന പുതിയ കെട്ടിടത്തിന്റെയും പ്രീ പ്രൈമറി കുട്ടികള്‍ക്കായി സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വര്‍ണ്ണകൂടാരം ക്രിയേറ്റീവ് കോര്‍ണറിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (ജൂലൈ 5) ഉച്ചതിരിഞ്ഞ് മൂന്നിന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വ്വഹിക്കും.
അഡ്വ. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാന് എം.പി പുരസ്കാര സമര്‍പ്പണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിന്‍സ്, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, തൃശൂര്‍ വിദ്യാഭ്യാസ ഡയറക്ടര്‍ പി.എം ബാലകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എന്‍.ജെ ബിനോയ് പദ്ധതി വിശദീകരണം നടത്തും. വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക്, വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സ്കൂള്‍ അധ്യാപകര്‍, അനധ്യാപകര്‍, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments