Skip to main content

എം ടി എസ്, ഹവൽദാർ തസ്തികകളിൽ എസ് എസ് സി അപേക്ഷ ക്ഷണിച്ചു

        വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്കുള്ള മൾട്ടി-ടാസ്‌കിംഗ് (നോൺ-ടെക്‌നിക്കൽ) സ്റ്റാഫ്ഹവൽദാർ തസ്തികകളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ   അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത മൽസര പരീക്ഷ സെപ്റ്റംബർ 20 മുതൽ ഒക്ടോബർ 24 വരെ നടത്തും. എം ടി എസിന് 18-25 വയസുംഹവൽദാറിനും ചില എം ടി എസ് തസ്തികകൾക്കും 18-27 വയസുമാണ് പ്രായ പരിധി.  മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. എം ടി എസിലേക്കുള്ള തിരഞ്ഞെടുപ്പ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ വഴിയുംഹവൽദാറിന് കംപ്യൂട്ടർ പരീക്ഷക്കൊപ്പം ശാരീരിക ക്ഷമതാ നിർണയവും ഉണ്ടായിരിക്കും. ഹിന്ദിഇംഗ്ലീഷ്കന്നഡമലയാളം ഉൾപ്പെടെ 15 ഭാഷകളിൽ പരീക്ഷ നടക്കുംഅപേക്ഷാഫീസ് 100 രൂപയാണ്. സ്ത്രീകൾക്കും പട്ടികജാതി/ പട്ടിക വർഗ/ ഭിന്ന ശേഷി /മുൻ സൈനിക വിഭാഗങ്ങളിലുള്ളവർക്ക് ഫീസിൽ ഇളവ് ഉണ്ട്. അപേക്ഷ https://ssc.gov.in വെബ്‌സൈറ്റ് വഴി 2025 ജൂലൈ 24 രാത്രി 11 മണിക്ക് മുൻപ് ഓൺലൈനായി സമർപ്പിക്കണം. അപേക്ഷാ തിരുത്തലിനുള്ള വിൻഡോ ജൂലൈ 29 മുതൽ 31 വരെ ലഭ്യമാകും. കൂടുതൽ വിവരങ്ങൾക്ക്: https://ssc.gov.inhttps://ssckkr.kar.nic.in, 08025502520.

പി.എൻ.എക്സ് 3109/2025

date