Skip to main content

ജന്തുജന്യ രോഗ അവബോധം നല്‍കി കുടുംബശ്രീ

 കുടുംബശ്രീ  ജില്ലാ മിഷന്‍, കൊല്ലം ഈസ്റ്റ് സിഡിഎസുകളുടെ സഹകരണത്തോടെ ജന്തുജന്യ രോഗങ്ങള്‍   വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസ് ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍ ഉദ്ഘാടനം ചെയ്തു.   സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സിന്ധു വിജയന്‍ അധ്യക്ഷയായി.  കുടുംബശ്രീ അയല്‍ക്കൂട്ട സംവിധാനത്തിലൂടെ പേ വിഷബാധ അവബോധം സമൂഹത്തിലെ താഴെത്തട്ടില്‍ എത്തിക്കുകയാണ്   ലക്ഷ്യം. മിഷന്‍ റാബീസ് ക്യാമ്പയിനോടനുബന്ധിച്ച്  സി.എ.ഡബ്ല്യൂ.എ   ജില്ലാ എഡ്യുക്കേഷണല്‍ ഓഫീസര്‍ കൃഷ്ണ  പേവിഷബാധയെ തുടര്‍ന്ന് മനുഷ്യരിലും മൃഗങ്ങളിലും വരുന്ന ലക്ഷണങ്ങള്‍, പ്രഥമ ശുശ്രൂഷകള്‍, പ്രതിരോധ കുത്തിവെപ്പ് എന്നിവയെ അടിസ്ഥാനമാക്കി അവബോധം നല്‍കി. ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ. ഹരിഷ്മ  ജന്തുജന്യ രോഗങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ക്ഷയം, പേ വിഷബാധ, നിപ്പ, കുരങ്ങ് പനി തുടങ്ങി മനുഷ്യരിലും മൃഗങ്ങളിലും പരസ്പരം പടരുന്ന രോഗങ്ങള്‍, രോഗലക്ഷണങ്ങള്‍, മനുഷ്യ-മൃഗ-പരിസ്ഥിതി ആരോഗ്യം ഒരേപോലെ കാണേണ്ട 'വണ്‍ ഹെല്‍ത്ത്' ആശയത്തെ കുറിച്ചും സംസാരിച്ചു.  അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ മുഹമ്മദ് ഹാരിസ്, മെമ്പര്‍ സെക്രട്ടറി വിനോദ്, കൊല്ലം സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുജാത രതികുമാര്‍, കുടുംബശ്രീ മൃഗസംരക്ഷണ ജില്ലാ പ്രോഗ്രാം മാനേജര്‍ സ്റ്റെഫീന സ്റ്റാന്‍ലി,   സി.ഡി.എസ്, എ.ഡി.എസ്, അയല്‍ക്കൂട്ട അംഗങ്ങള്‍, റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date