Skip to main content

സൗജന്യ കമ്പ്യൂട്ടർ പരിശീലനം

തിരുവനന്തപുരം നാഷണൽ കരിയർ സർവീസ് സെന്ററും കോഴിക്കോട് എൻ.ഐ.ഇ.എൽ.ഐ.ടി യും കെൽട്രോൺ കോളേജ് സെന്ററും സംയുക്തമായി എസ്.സി, എസ്.ടി വിഭാഗക്കാർക്ക് നടത്തുന്ന ഒരു വർഷത്തെ സൗജന്യ കമ്പ്യൂട്ടർ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് നോളജ് സെന്ററിൽ ആണ് കോഴ്സ് നടത്തുന്നത്. 18 നും 30 നും  ഇടയിലുള്ള മൂന്ന് ലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ള പ്ലസ്.ടു പാസായ എസ്.സി/ എസ്.ടി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളേജ് സെന്ററിൽ നേരിട്ട് ഹാജരാക്കണം. ഫോൺ: 0495-2301772

 

date