Post Category
കുതിരവട്ടത്ത് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു
കോഴിക്കോട് കോര്‍പറേഷന്റെ 22ാമത്തെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ കുതിരവട്ടത്ത് മേയര്‍ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. 'എല്ലാവര്‍ക്കും ആരോഗ്യം' എന്ന ആരോഗ്യനയം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. പതിനഞ്ചാം ധനകാര്യ കമീഷന്റെ ഹെല്‍ത്ത് ഗ്രാന്‍ഡ് പദ്ധതിയുടെ ഭാഗമായി 25 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിച്ചത്.
ചടങ്ങില്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഡോ. എസ് ജയശ്രീ, സ്ഥിരം സമിതി അംഗങ്ങളായ ഒ പി ഷിജിന, പി ദിവാകരന്‍, കൃഷ്ണകുമാരി, പി കെ നാസര്‍, സി രേഖ, കൗണ്‍സിലര്‍മാര്‍, ഒ സദാശിവന്‍, കെ സി ശോഭിത, നവ്യ ഹരിദാസ്, കെ മൊയ്തീന്‍ കോയ, എന്‍ സി മോയിന്‍കുട്ടി, എസ് എം തുഷാര എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments