Skip to main content

മരങ്ങള്‍ ലേലം ചെയ്യുന്നു

ഏറനാട് താലൂക്കില്‍ മലപ്പുറം വില്ലേജില്‍ 430/1 എ 3 എ1  സര്‍വ്വേ നമ്പറില്‍ ഉള്‍പ്പെട്ട 0.0343 ഹെക്ടര്‍ ഭൂമി പബ്ലിക് ഹെല്‍ത്ത് ലാബ് നിര്‍മ്മിക്കുന്നതിനായി ആരോഗ്യവകുപ്പിന് കൈമാറുന്നതിന്റെ ഭാഗമായി മരങ്ങളുടെ ലേലം ഒരുമിച്ച് ജൂലൈ 22ന് പകല്‍ 10: 30 ന് മലപ്പുറം വില്ലേജ് ഓഫീസ് പരിസരത്ത് വെച്ച് പരസ്യമായി ചെയ്യുന്നു. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിശ്ചിത തുക നിരതദ്രവ്യം കെട്ടിവെക്കേണ്ടതാണ്. ലേലം വിളിച്ചെടുക്കുന്നവര്‍ ലേല സംഖ്യയും 18 ശതമാനം ജിഎസ്ടിയും മരത്തിന്റെ വിലയുടെ 5 ശതമാനം വനവികസന നികുതിയും ലേല സമയത്ത് തന്നെ അടയ്‌ക്കേണ്ടതും ലേലം സ്ഥിരീകരിക്കുന്ന പക്ഷം വസ്തുവകകള്‍ സ്വന്തം ചെലവില്‍ നീക്കം ചെയ്യേണ്ടതുമാ ണെന്ന് ഏറനാട് തഹസില്‍ദാര്‍ അറിയിച്ചു.

date