Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

മലപ്പുറം താലൂക്ക് ആശുപത്രിയിലെ ഉപയോഗശൂന്യമായ മൂന്നുനില കെട്ടിടത്തിന്റെ ഒരു ഭാഗം നിര്‍ദിഷ്ട വില നല്‍കി പൊളിച്ചുമാറ്റി കെട്ടിട സാമഗ്രികള്‍ കൊണ്ടുപോകുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ലഭിക്കുന്ന വ്യക്തി കെട്ടിട അവശിഷ്ടങ്ങള്‍ മുഴുവന്‍ ആശുപത്രി കോമ്പൗണ്ടില്‍ നിന്ന് നീക്കം ചെയ്ത് സ്ഥലം നിരപ്പാക്കി നല്‍കണം.  കെട്ടിടം പൊളിക്കുന്ന സമയത്ത് ആശുപത്രിക്ക് നാശനഷ്ടമുണ്ടായാല്‍ നഷ്ടപരിഹാരം  കരാറുകാരില്‍ നിന്ന് ഈടാക്കും. 1000 രൂപ നിരതദ്രവ്യം കെട്ടിവയ്ക്കണം. ക്വട്ടേഷനില്‍ പങ്കെടുക്കുന്നവര്‍ നിരതദ്രവ്യം സൂപ്രണ്ട്, താലൂക്ക് ആസ്ഥാന ആശുപത്രി, മലപ്പുറം എന്ന പേരിലുള്ള ഡി.ഡി ക്വട്ടേഷനൊപ്പം ഉള്ളടക്കം ചെയ്ത്, കവറില്‍ സൂപ്രണ്ട്, താലൂക്ക് ആസ്ഥാനാശുപത്രി, മലപ്പുറം, പിന്‍ 676519 എന്ന വിലാസത്തില്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖാന്തരമോ ജൂലൈ 25ന് വൈകുന്നേരം നാലിന് മുമ്പായി സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734866

 

date