പോളിടെക്‌നിക് പ്രവേശനം
ജില്ലയിലെ വിവിധ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ ത്രിവത്സര ഡിപ്ലോമ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ കൗണ്‍സിലിംഗും അഡ്മിഷനും ജൂലൈ 16, 17, 18 തീയതികളില്‍ പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ നടക്കും. താഴെ പറയുന്ന സമയക്രമം പാലിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണം.
ജൂലൈ 16ന് രാവിലെ 8.30 മുതല്‍ ഒമ്പത് വരെ റാങ്ക് ഒന്ന് മുതല്‍ 5000 വരെയും, 9.30 മുതല്‍ 10 വരെ റാങ്ക് 8000 വരെയും, 10.30 മുതല്‍ 11 വരെ റാങ്ക് 10000 വരെയും, 11.30 മുതല്‍ 12 വരെ റാങ്ക് 12000 വരെയും
17ന് 8.30 മുതല്‍ ഒമ്പത് വരെ റാങ്ക് 15000 വരെയും, 9.30 മുതല്‍ 10 വരെ റാങ്ക് 20000 വരെയും, 10.30 മുതല്‍ 11 വരെ റാങ്ക് 25000 വരെയും,
18ന് 8.30 മുതല്‍ ഒമ്പത് വരെ റാങ്ക് 30000 വരെയും, 9.30 മുതല്‍ 10 വരെ റാങ്ക് 40000 വരെയും, 10.30 മുതല്‍ 11 വരെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട രജിസ്റ്റര്‍ ചെയ്ത അവസാന റാങ്ക് വരെ വരെ ഉള്ളവര്‍. ഫോണ്‍: 0475 2910231.
- Log in to post comments